Wednesday, August 20, 2014

അവില്‍പ്പൊതിക്കാര്‍ (ഓട്ടന്‍തുള്ളല്‍)

കണ്ടോ നരരുടെ ചെയ്തികളെല്ലാം?
കൊണ്ടാ സ്വന്തം കാര്യം മാത്രം
കണ്ടോ നരരുടെ ചെയ്തികളെല്ലാം?..
കൊണ്ടാ സ്വന്തം കാര്യം മാത്രം
മറ്റുള്ളോരുടെ കാര്യമതൊന്നും
ഗൌനിക്കാത്തൊരു സ്വാര്‍ത്ഥഗണങ്ങള്‍

പട്ടും പണവും കണ്ടു മദിച്ച്
സഹജീവികളെക്കാണാതെന്നും
പട്ടും പണവും കണ്ടു മദിച്ച്
സഹജീവികളെക്കാണാതെന്നും
പൊതുമുതലൊക്കെ കൊള്ളയടിച്ചു
മേടകളനവധി കെട്ടീടുന്നു

കുഞ്ഞിന്‍ പുഞ്ചിരി കണ്ടീടുമ്പോള്‍
കരയും കുഞ്ഞിനെ നോക്കുവതാര്
കുഞ്ഞിന്‍ പുഞ്ചിരി കേട്ടീടുമ്പോള്‍
കരയും കുഞ്ഞിനെ നോക്കുവതാര്
ധനമില്ലെന്നൊരു കാര്യമതൊന്നാല്‍
ബന്ധുജനങ്ങളെ പുച്ഛിച്ചീടും

പക്ഷമതൊന്നില്‍ ഇഷ്ടം കാട്ടും..
അക്ഷിയില്‍ മക്ഷം മരുവുന്നവരും
പക്ഷമതൊന്നില്‍ ഇഷ്ടം കാട്ടും
അക്ഷിയില്‍ മക്ഷം മരുവുന്നവരും..
സേവകരാണവരെന്നും പോലുമാ  
ധാരണയൊന്നതില്‍ പാര്‍ത്തീടുന്നു

സ്വാര്‍ത്ഥത തിങ്ങുമീ ലോകമിതെന്ത്?
വ്യര്‍ത്ഥത തിങ്ങും  ശാസ്ത്രമിതെന്നും
സ്വാര്‍ത്ഥത തിങ്ങുമീ ലോകമിതെന്ത്?
വ്യര്‍ത്ഥത തിങ്ങും  ശാസ്ത്രമിതെന്നും
സ്നേഹവുമലിവും സാഹോദര്യവും
കടമകള്‍ത്തന്നെയുമോര്‍ത്തീടാത്തോര്‍  
 
പതിതര്‍ വീണ്ടും അധ:പതിച്ചാല്‍
ആഹ്ലാദിച്ചിടു-മീജനമപ്പോള്‍
പതിതര്‍ വീണ്ടും അധ:പതിച്ചാല്‍
ആഹ്ലാദിച്ചിടു-മീജനമപ്പോള്‍
 സമ്മര്‍ദ്ദങ്ങള്‍ അനവധിയേറ്റി-
ആശ്രിതവൃന്ദം സമ്പുടമാക്കും  

എന്താണിങ്ങനെയെപ്പോഴുമൊരോ..
അസമത വീര്‍ക്കുമി സഞ്ചിതിയൊന്നില്‍
എന്താണിങ്ങനെയെപ്പോഴുമൊരോ..
അസമത വീര്‍ക്കുമി സഞ്ചിതിയൊന്നില്‍
മജ്ജയും മാംസവും രക്തവും ജീവനും
ഘടനയുമൊന്നാം മനുഷ്യര്‍ക്കിടയില്‍

പണമുള്ളവരൊരു പാപം ചെയ്താല്‍
ഗൌനിക്കില്ലാ പൊതുജനമെന്നും..
പണമുള്ളവരൊരു പാപം ചെയ്താല്‍
ഗൌനിക്കില്ലാ പൊതുജനമെന്നും..
പാവങ്ങള്‍ തന്‍ ചെയ്തികളെല്ലാം
പാപമതല്ലോ മാലോകര്‍ക്കും

കല്ലുകള്‍ നിറയുമൊരവിലിന്‍ പൊതിയും
പേറിക്കൊണ്ടും 'കണ്ണനെ' കാണാന്‍
കല്ലുകള്‍ നിറയുമൊരവിലിന്‍ പൊതിയും
പേറിക്കൊണ്ടും 'കണ്ണനെ' കാണാന്‍
ഏഴകളനവധി കാത്തീടുന്നത്  
കാണ്മാനില്ലൊരു ദൈവവുമുലകില്‍

വിധിയാല്‍ വലിയവനായീടുകിലോ
വിരിയുമഹന്തകള്‍ പാരം ഹൃത്തില്‍
വിധിയാല്‍ വലിയവനായീടുകിലോ
വിരിയുമഹന്തകള്‍ പാരം ഹൃത്തില്‍
മതിമറന്നവരും ആരംഭിച്ചിടും  
സ്വാര്‍ത്ഥത മുറ്റും ചെയ്തികളെല്ലാം

കണ്ടോ നരരുടെ ചെയ്തികളെല്ലാം?
കൊണ്ടാ സ്വന്തം കാര്യം മാത്രം
മറ്റുള്ളോരുടെ കാര്യമതൊന്നും
ഗൌനിക്കാത്തൊരു സ്വാര്‍ത്ഥഗണങ്ങള്‍

കണ്ടോ നരരുടെ ചെയ്തികളെല്ലാം? [നാല് വരികളും വേഗത്തില്‍]
കൊണ്ടാ സ്വന്തം കാര്യം മാത്രം
മറ്റുള്ളോരുടെ കാര്യമതൊന്നും
ഗൌനിക്കാത്തൊരു സ്വാര്‍ത്ഥഗണങ്ങള്‍ [3]

-ജോയ് ഗുരുവായൂര്‍

No comments:

Post a Comment